04:30am 23 May 2026
NEWS
സുലിസ്‌ മിനർവ അഥവാ റോമൻ ബാത്ത് സ് പുസ്തക പ്രകാശനം ചെയ്‌തു.
21/05/2026  07:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സുലിസ്‌  മിനർവ  അഥവാ റോമൻ ബാത്ത് സ് പുസ്തക പ്രകാശനം ചെയ്‌തു.
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ ബേബി മുളവുകാട് എഴുതിയ 'സുലിസ് മിനർവ അഥവാ റോമൻ ബാത്ത്സ് ' പ്രൊഫ. എം തോമസ് മാത്യു, സാനു മാഷിന്റെ മക്കളായ രേഖ, ഗീത എന്നിവർക്ക് നൽകി പ്രകാശനം നിർവഹിക്കുന്നു. സി ഐ സി സി ജയചന്ദ്രൻ, ഫാ. അനിൽ ഫിലിപ്പ് സി. എം . ഐ.,എം വി ബെന്നി, ബേബി മുളവുകാട്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവർ സമീപം

കൊച്ചി :  എഴുത്തുകാരൻ സവിശേഷമായ രീതിയിൽ ലോകത്തെയും ജീവിതത്തെയും കാണുന്നു: പ്രൊഫ. എം തോമസ് മാത്യു.എഴുത്തുകാരൻ സവിശേഷമായ രീതിയിൽ ലോകത്തെയും ജീവിതത്തെയും കാണുന്നുവെന്ന് പ്രൊഫ. എം തോമസ് മാത്യു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ, ബേബി മുളവുകാട്  എഴുതിയ യാത്രാവിവരണം   "സുലിസ്‌  മിനർവ  അഥവാ റോമൻ ബാത്ത് സ്" , എന്ന പുസ്തകത്തിൻ്റെ  പ്രകാശനം   നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വാക്കുകളിൽ വസ്തുതകളുടെ സാന്നിധ്യം ഉൾകൊള്ളിക്കാൻ കഴിയുന്ന സിദ്ധിയുണ്ടെങ്കിലേ നല്ല എഴുത്തുകാർ ഉണ്ടാവുകയുള്ളുവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.ജസ്റ്റിസ് ബാബുമാത്യൂ  പി ജോസഫ് മുഖ്യാതിഥിയായിരുന്നു.. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം ഐ. അധ്യക്ഷത വഹിച്ചു . സാനു മാഷിൻ്റെ  മക്കളായ രേഖ, ഗീത എന്നിവർ പുസ്തകത്തിൻ്റെ  ആദ്യ പ്രതി ഏറ്റുവാങ്ങി.. സി ഐ സി സി ജയചന്ദ്രൻ, എം.വി.ബെന്നി,    നിക്കോളാസ് ഡിക്കോത്ത,ബേബി മുളവുകാട് എന്നിവർ പ്രസംഗിച്ചു ..
 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img